Temples in Kannur District
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ
1)പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര
കണ്ണൂർ ജില്ലയിലെ ധർമ്മശാലക്കടുത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു.പുഴവക്കിലെ മനോഹരമായ ഈ ക്ഷേത്രം എല്ലാവരെയും ഒരു പോലെ ആകർഷിക്കുന്നതാണ്.
2)മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം ഇരിക്കൂർ
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു ദേവി ക്ഷേത്രം ആണ് ആണ് മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം തടസ്സങ്ങൾ മാറി കിട്ടാൻ മറ്റും ഇവിടുത്തെ വഴിപാട് അതി ശ്രേഷ്ടമാണ്. ഇരിക്കൂർ നഗരത്തിനടുത്ത പ്രധാന പാതയോരത്ത് ആണ് ക്‌ഷേത്രം സ്ഥിതി ചെയ്യുന്നത് .ദേവത കോപം, ശത്രു ബാധ വശീകരണം എന്നിവ കൊണ്ടുള്ള ദോഷങ്ങളുടെ നിവാരണത്തിന് ഇവിടെ പ്രാമുഖ്യം .അതെല്ലാം തീരുന്നതോടെ ആയുർ, ആരോഗ്യ സൗഖ്യം ,ഐശ്വര്യം തുടങ്ങിയ സൗഭാഗ്യങ്ങളും കൈവരുന്നു എന്നതാണ് സവിശേഷത.അന്യരുടെ ആഭിചാര കർമ്മങ്ങൾ കൊണ്ടും നമുക്ക് ദോഷമുണ്ടാക്കും അപ്പോൾ തൊഴിൽ, വരുമാനം ,വിദ്യാഭ്യാസം ,വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം തടസ്സം കുടുംബകലഹം .കുട്ടികളുണ്ടാകാതിരിക്കൽ , ശത്രു ഭയം, രോഗം തുടങ്ങിയവ കൊണ്ട് മനോ വിഷമം അനുഭവപ്പെടും .അതിനെല്ലാം പരിഹാരമായിട്ടാണ് മറി സ്തംഭം നീക്കൽ എന്ന വഴിപാട് നടത്തുന്നത് .
3)മാടായി ശ്രീ തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം മാടായി കാവ്
തിരുവർക്കാട്ട് ഭഗവതി ആകുന്ന മാടായിക്കാവിലമ്മ കോലത്തിരി രാജകുടുംബത്തിലെ പരദേവതയാണ്.
4)തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
ജില്ലയിലെ പ്രധാനപ്പെട്ട ഒരു ശിവക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. തളിപ്പറമ്പ ടൗണിൽനിന്നും വളരെ അടുത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു
5)തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം
6)ഹനുമാരമ്പലം ചെറുതാഴം
7)പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കേരളത്തിലെ നാഗാരാധന നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി ക്ഷേത്രം.നാടിൻറെ നാനാഭാഗങ്ങളിൽ നിന്ന് നാഗാരാധനയുമായി അസംഖ്യം ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. ത്രേതായുഗത്തിൽ ശ്രീരാമസ്വാമി ആണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത്.
8)ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം
9) പയ്യന്നൂർ സുബ്രമണ്യ ക്ഷേത്രം
തെക്ക് പഴനിക്കും വടക്ക് സുബ്രമണ്യത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൂന്നാമത്തെ പ്രസിദ്ധ സുബ്രമണ്യ സ്വാമി ക്ഷേത്രമാണിത് .
ആറടി പൊക്കമുള്ള സുബ്രമണ്യ സ്വാമിയുടെ വിഗ്രഹം ഇവിടുത്തെ പ്രത്യേകതയാണ് .കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്രയും വലിപ്പമുള്ള വിഗ്രഹം ഉള്ളൂ .നിന്ന് കൊണ്ടാണ് ഇവിടെ പൂജകൾ നടത്തുനത് .ക്ഷത്രിയ വിരോദിയായ പരശുരാമ സ്വാമിയുടെ പ്രതിഷ്ട ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് .
സുബ്രമണ്യ സ്വാമിക്ക് പുറമേ പരശുരാമൻ,കന്യാ ഭഗവതി,ഭൂതത്താർ,ശാസ്താവ്,ഗണപതി എന്നീ ദൈവങ്ങൾകും ഇവിടെ പ്രതിഷ്ടകളുണ്ട് .
ക്ഷേത്രപാലകനും,വൈരജാതനും പ്രതിഷ്ടകളില്ലെങ്കിലും നമസ്കാര സ്ഥാനങൾ ഉണ്ട് .ക്ഷേത്രത്തിന്റെയും നാടിന്റെയും സംരക്ഷകനാണ് ക്ഷേത്രപാലൻ .'കൂഴം' വഴിപാട് വന്നുചേരുനത് ഈ ദൈവത്തിന്റെ ശ്രമം കൊണ്ടാണെന്ന് വിശ്വാസിക്കപെടുന്നു .
ആറടി പൊക്കമുള്ള സുബ്രമണ്യ സ്വാമിയുടെ വിഗ്രഹം ഇവിടുത്തെ പ്രത്യേകതയാണ് .കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്രയും വലിപ്പമുള്ള വിഗ്രഹം ഉള്ളൂ .നിന്ന് കൊണ്ടാണ് ഇവിടെ പൂജകൾ നടത്തുനത് .ക്ഷത്രിയ വിരോദിയായ പരശുരാമ സ്വാമിയുടെ പ്രതിഷ്ട ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് .
No comments:
Post a Comment