Devusree
28-04-2020
കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറ്റുന്നതിനായി ഇതാ ഒരു ഒറ്റമൂലി
credit: third party image reference
നമ്മളോരോരുത്തരും നമ്മുടെ സൗന്ദര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്.അതിൽ ഏറ്റവും ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണിനു താഴെ ഉണ്ടാകുന്ന കറുപ്പ് നിറം. പല കാരണങ്ങൾ അതിന് പിന്നിലുണ്ട്. ടെൻഷൻ കൊണ്ടും പാരമ്പര്യമായും ഒക്കെ ഇത് സംഭവിക്കാറുണ്ട്.
വെള്ളം കുടിക്കുന്നത് കുറയുമ്പോഴും,ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴും,ഉറക്കക്കുറവ്,പോഷകാംശമുള്ള ഭക്ഷണത്തിന്റെ കുറവ്,ദീർഘ കാലമായുള്ള അസുഖം,ദീർഘ നേരമുള്ള കമ്പ്യൂട്ടർ ഉപയോഗം എന്നിവ കൊണ്ടും ഈയൊരു പ്രശ്നം അനുഭവപ്പെടാറുണ്ട്
അത് മാറ്റുന്നതിനായി പലവിധ ക്രീമുകളും ഉപയോഗിച്ച് പരാജയപ്പെടുന്നവർ നിരവധിയാണ്.ഈയൊരു സാഹചര്യത്തിലാണ് ഒരു പൊടി കൈകൊണ്ട് കറുപ്പുനിറം നമുക്ക് മാറ്റാൻ സാധിക്കുന്നത് .
credit: third party image reference
നാം കറിവെക്കാൻ ഉപയോഗിക്കുന്ന വെള്ളരി ഉപയോഗിച്ചാണ് ഇത് നടത്താൻ പോകുന്നത്.
credit: third party image reference
വെള്ളരി ഉപയോഗിക്കുമ്പോൾ അതിൻറെ നടുക്കുള്ള കുരു ഉള്ള ഭാഗം കൃത്യമായി പറഞ്ഞാൽ വട്ടി എന്ന് നാം പറയുന്നത്. അത് ഉപയോഗിച്ച് കണ്ണിനു താഴെ ഉരസുക.കുറച്ചു ദിവസം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നമുക്ക് റിസൾട്ട് ലഭ്യമാകും. എല്ലാവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. യാതൊരു വിധ അധിക ചിലവും ഇക്കാര്യത്തിൽ ഇല്ല എന്നുള്ളതാണ് ഇതിന്റെ മെച്ചം.
വെള്ളം കുടിക്കുന്നത് കുറയുമ്പോഴും,ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴും,ഉറക്കക്കുറവ്,പോഷകാംശമുള്ള ഭക്ഷണത്തിന്റെ കുറവ്,ദീർഘ കാലമായുള്ള അസുഖം,ദീർഘ നേരമുള്ള കമ്പ്യൂട്ടർ ഉപയോഗം എന്നിവ കൊണ്ടും ഈയൊരു പ്രശ്നം അനുഭവപ്പെടാറുണ്ട്
കറ്റാർ വാഴ ഉപയോഗിച്ചും കണ്ണിനു താഴെയുള്ള കറുപ്പ് നിറം കുറയ്ക്കുവാൻ സാധിക്കും.
കറ്റാര്‍ വാഴ കൊണ്ട് ചര്‍മത്തിലെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണാന്‍ നമുക്ക് സാധിക്കും.കറ്റാർ വാഴ ജെൽ കണ്ണിനു താഴെ തേച്ച് പിടിപ്പിച്ച് പത്ത് മിനുട്ടിനു ശേഷം തുടച്ച് കളയണം. ഇത്തരത്തില്‍ ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുപ്പ് കുറയ്ക്കുവാൻ സഹായിക്കുന്നു.
തക്കാളിനീര്
നമുക്ക് ഇഷ്ടം പൊലെ ലഭിക്കുന്ന ഒന്നാണു തക്കാളി.ഇത് ഉപയോഗിച്ചും കണ്ണിനടിയിലെ കറുപ്പ് മാറ്റാം. ഒരു സ്പൂൺ തക്കാളി നീര് കണ്ണുകള്‍ക്കു താഴെയുള്ള ഭാഗത്തു പുരട്ടി10 മിനിട്ട് വയ്ക്കുക.ശേഷം നന്നായി കഴുകി കളയുക.
വളരെ എളുപ്പത്തിലും,ചിലവു കുറഞ്ഞ രീതിയിലും നമുക്ക് ഈ പ്രശ്നം പരിഹരിക്കുവാൻ സാധിക്കും.എങ്കിലും കൃത്യമായ ഒരു കാരണം ഇക്കാര്യത്തിൽ നമുക്ക് കണ്ടെത്തുവാൻ സാധിക്കുന്നില്ല.എങ്കിലും ഇത്തരത്തിലുള്ള ചെറിയ ചെറിയ പൊടിക്കൈകൾ ഉപയോഗിച്ച് ഒരു പരിധി വരെ നമുക്ക് ഇതിനെ ചെറുക്കുവാൻ സാധിക്കും.
തലയിലെ താരൻ പ്രശ്നവും ഇത്തരത്തിൽ നമ്മെ ബാധിക്കുന്നവലിയൊരു പ്രശ്നമാണ്.
വിട്ടുമാറാത്ത ചൊറിച്ചിലും,ചർമ്മം അടർന്നു പോകലുമാണ് പ്രധാനപ്രശനം.താരന്റെ ആധിക്യം മൂലം മുടി പൊഴിയാൻ തുടങ്ങുമ്പോഴാണ് ഈ പ്രശ്നത്തിന്റെ പ്രയാസം നമുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ പ്രധാന കാരണം.തലയിൽ സ്ഥിരമായി എണ്ണ തേക്കുന്നവർക്കും ചിലപ്പോൾ ഈ പ്രശ്നം ഉണ്ടാകാറുണ്ട്.ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെമ്പരത്തി താളി ഉപയോഗിച്ച് മുടി കഴുകുന്നത് ഇതിനു നല്ലതാണ്.ചെറുനാരങ്ങാനീര് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുന്നത് മൂലം താരന് ശമനമുണ്ടാകും .സെൽസൺ പോലുള്ള ചില ഷാമ്പുകൾ ഉപയോഗിക്കുമ്പോൾ താരന് കുറവുണ്ടാകും .എണ്ണ തലയിൽ തേക്കുമ്പോൾ ചിലപ്പോൾ വീണ്ടും താരൻ പ്രത്യക്ഷപ്പെടും.
No comments:
Post a Comment