skin care malayalam

വേനൽ കാലം : ശ്രദ്ധിക്കാം ചർമ്മ സംരക്ഷണം

 വേനൽക്കാലത്ത് താപനില വളരെ കൂടുതലായതിനാൽ ചർമ്മസംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിയർപ്പിലൂടെ ജലാംശം കൂടുതലായി നഷ്ടപ്പെടുന്നതിനാൽ ധാരാളം വെള്ളം കുടിക്കണം. മല്ലി വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തെ കൂടുതൽ തണുപ്പിക്കാൻ സഹായിക്കും. കൂടാതെ രണ്ടുനേരവും കുളിക്കണം. ഭക്ഷണത്തിനകത്ത് ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, കക്കിരിക്ക, വെള്ളരിക്ക, കുമ്പളങ്ങ,പഴവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ദിവസവും മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക. കൂടുതൽ സമയം എയർകണ്ടീഷൻ ഉപയോഗിക്കുന്നത് ചർമ്മം കൂടുതൽ വരണ്ടു പോകുവാൻ സാധ്യത ഉള്ളതിനാൽ അലോവേര ജെൽ ഉപയോഗിക്കാം. വിറ്റാമിൻ സി അടങ്ങിയ സിറം ഉപയോഗിക്കുന്നത് നല്ലതാണ്. ഹൈഡ്രേറ്റിംഗ് ഫേസ് മാസ്ക് ഉപയോഗിക്കുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വിയർപ്പ് തങ്ങിനിന്ന് ശരീരത്തിൽ ചൂടുകുരുക്കളും ചുവന്ന പാടുകളും വരാൻ സാധ്യതയുള്ളതിനാൽ രണ്ടുനേരവും കുളിക്കണം. ചർമ്മം എപ്പോഴും മൈൽഡ് ആയ സോപ്പ് ഉപയോഗിച്ച്  കഴുകി വൃത്തിയാക്കാം. അല്ലെങ്കിൽ ശരീരം കൂടുതൽ ഡ്രൈ ആവാൻ സാധ്യതയുണ്ട്. ചൂട് കുരുക്കൾ കുറയാൻ ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം. ശരീരത്തിന്റെ മടക്കുകൾ വരുന്ന ഭാഗങ്ങളിൽ വിയർപ്പുകൾ തങ്ങിനിന്ന് ഫംഗൽ ബാധ വരുന്നത് തടയാൻ ഇത് സഹായിക്കും.

Comments